സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടില്ല; മില്‍മാ ചെയര്‍മാന്റെ വാദം തള്ളി- മന്ത്രി ചിഞ്ചു റാണി


തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടുന്നു എന്ന മില്‍മാ ചെയര്‍മാന്റെ വാദം തള്ളി മന്ത്രി ചിഞ്ചു റാണി. എന്ത് തന്നെയായാലും പാല്‍ വില ഉടനെ കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ‘ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും’, മന്ത്രി പ്രതികരിച്ചു.

പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് മിൽമ ശുപാര്‍ശ നല്‍കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില കൂടില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. കോവിഡ് സാഹചര്യമാണ് വില കൂടാനുള്ള കാരാണമെന്നായിരുന്നു ചെയർമാൻ പറഞ്ഞത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.