മന്ത്രി കെ രാധാകൃഷ്ണനെ വധിക്കുമെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ


തിരുവനന്തപുരം: പട്ടിക ജാതി ദേവസ്വം ബോർഡ് മന്ത്രി മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്തിനെയാണ് കൻ്റോൻമെൻ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല.’ കെ രാധാകൃഷ്ണൻ പറഞ്ഞു.

എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആദ്യം ലഭിച്ച സൂചന. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.