'ഒരു ഹിന്ദു മുസ്ലിമിന് ഇവിടെ താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അയാള്‍ ഹിന്ദുവല്ല'; ആൾക്കൂട്ട അക്രമങ്ങളെ തള്ളി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്- Moan Bagvat


ന്യൂഡൽഹി: ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. മത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണ്. എങ്ങനെ ആരാധിക്കുന്നു എന്നതനുസരിച്ച് ആളുകളെ വേര്‍തിരിക്കരുതെന്നും മോഹന്‍ ഭഗവത്.

രാജ്യത്ത് ഐക്യമില്ലാതെ വികസനം സാധ്യമല്ല. ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയും പൂര്‍വ്വികരുടെ മഹത്വവുമാണ്. ജനാധിപത്യത്തില്‍ ഹിന്ദുക്കളുടെയോ മുസ്ലിങ്ങളുടെയോ ആധിപത്യം ഉണ്ടാകരുതെന്നും ഇന്ത്യക്കാരുടെ ആധിപത്യം മാത്രമേ ഉണ്ടാകാവൂ എന്നും മോഹന്‍ ഭഗവത് പറഞ്ഞു. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം.

ഒരു ഹിന്ദു മുസ്ലിമിന് ഇവിടെ താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അയാള്‍ ഹിന്ദുവല്ല. പശു വിശുദ്ധ മൃഗമാണ്, പക്ഷേ മറ്റുള്ളവരെ കൊല്ലുന്നവര്‍ ഹിന്ദുത്വത്തിന് എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷാഭേദം കൂടാതെ ആണ് നിയമം നടപ്പിലാവേണ്ടത്.

ഇസ്ലാം ഇന്ത്യയില്‍ അപകടത്തിലാണെന്ന വാദത്തില്‍ വിശ്വസിക്കരുതെന്നും മോഹന്‍ ഭഗവത് പരിപാടിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു- മുസ്ലിം ഐക്യം തെറ്റായ സന്ദേശമെന്നും, ശരിയായത് ഹിന്ദുവും മുസ്ലിമും ഒന്നെന്നും മോഹന്‍ ഭഗവത്. താന്‍ പരിപാടിയില്‍ പങ്കെടുത്തത് ഇമേജ് മാറ്റത്തിന് വേണ്ടിയോ വോട്ട് ബാങ്കിന് വേണ്ടിയോ അല്ലെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.