സഹോദര പുത്രൻ സ്വകാര്യ കമ്പനിക്ക് മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകി, വയോധികയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ ശ്രമം; പഞ്ചായത്തു പ്രസിഡന്റ് സർവകക്ഷി യോഗം വിളിച്ചു


ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തു കക്കാട്ടു കുന്നുമ്മൽ മൊബൈൽ ടവർ സമരവുമായി ബന്ധപ്പെട്ടു വയോധികയെ സാമൂഹികമായി ഒറ്റപ്പെടുത്തിയതിനെതിരെ പഞ്ചായത്തു പ്രസിഡന്റ് സർവകക്ഷി യോഗം വിളിച്ചു ചേർത്തു. കോൺഗ്രസ്,ബിജെപി, സിപിഎം, സിപിഐ,മുസ്ലിംലീഗ്, എൽ ജെ ഡി, ആർ എം പി,കോണ്ഗ്രസ് എസ്, ടവർ വിരുദ്ധ ആക്ഷൻ കമ്മിറ്റി, ടവർ അനുകൂലപൗരസമിതി എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.

കക്കാട്ടു കുന്നുമ്മൽ നാരായണി സാമൂഹികമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നു സർവകക്ഷി യോഗത്തിനു ബോധ്യപ്പെട്ടു. നാരായണിയെ സാമൂഹികമായ ഒറ്റപ്പെടുത്തിയ നടപടിയെ സർവകക്ഷിയോഗം ശക്തമായി അപലപിച്ചു. പിന്നീട്
യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും നാരായണിയുടെ വീട് സന്ദർശിക്കുകയും എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങൾ പൂർവ സ്ഥിതിയിൽ ആക്കാൻ സമീപവാസികളുടെ ഒരു യോഗം വിളിച്ചു കാര്യങ്ങൾ വിശദീകരിക്കാൻ വാർഡ് മെമ്പറെ ചുമതലപ്പെടുത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.