സുപ്രീംകോടതി അഭിഭാഷകയും മുൻ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യയുമായ കിറ്റി കുമാരമംഗലത്തെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ


ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി പി.ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം (67)നെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിലാണ് സംഭവം. സുപ്രീം കോടതി അഭിഭാഷകയായിരുന്നു. തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രാജു ലഖാൻ(24)എന്നയാളെ പോലീസ് പിടികൂടി. മറ്റു രണ്ടുപേർക്കായി അന്വേഷണം തുടരുകയാണ്.

രാത്രി ഒൻപത് മണിയോടെ മൂവരും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാൾ വീട്ടിലെ അലക്കുകാരനായിരുന്നു. വീട്ടുജോലിക്കുനിന്നയാളെ മുറിയിൽ പൂട്ടിയിട്ടാണ് സംഘം കൃത്യം ചെയ്തത്. ആഭരണങ്ങളും പണവും കവർന്നു. നേരത്തെ കോൺഗ്രസിലായിരുന്ന കുമാരമംഗലം പിന്നീട് ബി.ജെ.പിയിൽ ചേർന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.