അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ബന്ധുവിനെ മകൻ ചവിട്ടി കൊന്നു: ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്


ബാലരാമപുരം: അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ബന്ധുവിനെ മകൻ ചവിട്ടി കൊന്നു. കോട്ടുകാല്‍ക്കോണം കോഴോട് ചിറയില്‍ വിളാകത്ത് പുത്തന്‍വീട്ടില്‍ ദീപാരാധനയില്‍ തമ്പി എന്ന രാമചന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തിൽ കോട്ടുകാല്‍കോണം കോഴോട് ചിറയില്‍വിളാകത്ത് പുത്തന്‍വീട്ടില്‍ സന്ദീപി(30) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ മാതാവ് സുധാ കുമാരിയെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്രൻെറ ഭാര്യയുടെ അനുജത്തിയാണ് സുധ.

സന്ദീപ് പതിവായി സുധാ കുമാരിയെ മർദിക്കാറുണ്ടായിരുന്നത്രെ. ഇവരുടെ സമീപത്തെ വീട്ടിൽ തന്നെയാണ് രാമചന്ദ്രനും താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെ വീട്ടിലെത്തിയ സന്ദീപ് അമ്മ സുധാ കുമാരിയെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് രാമചന്ദ്രന്‍ തമ്പി എത്തുകയായിരുന്നു. സന്ദീപിനെ വീട്ടിനുള്ളിലാക്കി കതകടച്ച് രാമചന്ദ്രന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട്, വീടിന് പുറത്തെ കസേരയില്‍ രാമചന്ദ്രൻ ഇരിക്കുമ്പോള്‍ സന്ദീപ് എത്തി ചവിട്ടി തള്ളിയിട്ട ശേഷം തലയില്‍ നിരവധി തവണ ചവിട്ടിയെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ മല്‍പിടിത്തത്തിലൂടെയാണ് സന്ദീപിനെ ബാലരാമപുരം സി.ഐ. ജയകുമാര്‍, എസ്.ഐ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സന്ദീപ് മാനസിക പ്രശ്‌നങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

രാമചന്ദ്രൻെറ ഭാര്യ സുലോചന. മക്കള്‍: ദീപു, സീബു, ദീപദേവി. മരുമക്കള്‍: അനു, ചിഞ്ചു, ശ്രീകാന്ത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.