കണ്ണൂരിൽ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ: പിടിയിലായത് നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ തട്ടിന്പുറത്ത് ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ ആൾ


കണ്ണൂർ: പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിലായി. തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (48) പിടിയിലായത്. മുമ്പ് നവ ദമ്പതിമാരുടെ ആദ്യരാത്രി കാണാൻ ഒളിഞ്ഞിരുന്ന സംഭവത്തിൽ ഇയാൾ പയ്യന്നൂരിൽ പിടിയിലായിരുന്നു.
പരിയാരത്തെ മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദർശനം നടത്തിയതോടെ വ്യാപക പരാതി ഉയർന്നു. നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ ചിലർ ചിത്രീകരിച്ച് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂരിൽ നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ സുനിലിനെ നാട്ടുകാർ പിടികൂടിയത്. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വീട്ടിൽ എത്തുന്നതിനു മുൻപ് ഇയാൾ ഏണി ഉപയോഗിച്ച് വീടിന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ നവദമ്പതിമാർ എത്താൻ വൈകിയതോടെ ഇയാൾ ഉറങ്ങിപ്പോയി. വീട്ടിലെത്തിയ നവവധു പ്രതിയുടെ കൂർക്കം വലി കേട്ട് ഭയന്ന ആൾക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. അന്ന് പോലീസ് എത്തി ഇയ്യാളെ കസ്റ്റഡിയിൽ എടുത്തു.

സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് സമീപത്ത് നിന്നുള്ള നഗ്നതാപ്രദർശനം വിദ്യാർത്ഥിനികൾക്കിടയിൽ ഭീതി പരത്തിയിരുന്നു. പരിയാരം സി ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിൻസിപ്പൽ എസ് ഐ രൂപ മധുസൂധനൻ എഎസ്ഐ മാരായ നൗഫൽ, റൗഫ് തുടങ്ങിയ വരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.