ജ്യേഷ്ട്ടത്തിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി പിതാവ് പൊലീസിൽ, സംഭവം കാസർകോട്


കാസർകോട്: ജ്യേഷ്ട്ടത്തിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി. കാസർകോട് ബെൽത്തങ്ങാടിയിലാണ് സംഭവം. പിതാവ് തന്നെ ആണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭർത്താവിനെയും കാണാതായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂത്തമകൾ സൌദയുടെ വിവാഹം ഒമ്പത് മാസം മുമ്പാണ് കഴിഞ്ഞത്. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവർ ഇരുവരും ഇടയ്ക്ക് വീട് സന്ദർശിക്കുമായിരുന്നു. ഈ സമയം ഇളയമകൾ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൌദയും മുസ്തഫയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ ഭർത്താവുമായി പിണങ്ങിയ മൂത്തമകൾ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയിൽ പറയുന്നു.

അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറിൽ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറിൽ കയറുകയായിരുന്നു. ഇവർ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താൻ ബന്ധുക്കൾ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.