കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കുമെന്ന്- മന്ത്രി മുഹമ്മദ് റിയാസ്


തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തിരമായി തീരേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കുതിരാൻ തുരങ്കത്തിൽ നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണ്. 24 മണിക്കൂറും നിര്‍മ്മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. ജില്ലാ കളക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും'- മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, അസി. കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.