പഴനിയിൽ വെച്ച് കണ്ണൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് ദിണ്ടിഗൽ ഡിഐജി വിജയകുമാരി: യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ


കണ്ണൂർ: പഴനിയിൽ വെച്ച് കണ്ണൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു.

പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്‌നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി.

കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു ലോഡ്ജ് ഉടമയുടെ ആരോപണം. ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ലോഡ്ജ് ഉടമ ഉന്നയിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.