'എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ല'; പീഡന വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്ന് പി സി ചാക്കോ


ന്യൂഡൽഹി: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപ്പെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് പാർട്ടി. ആരോപണങ്ങളുടെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല.
പീഡന പരാതിയെ ക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നും പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു.

"ലോഡഡ് " ചോദ്യങ്ങളാണ് പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ല. ശശീന്ദ്രൻ വിഷയം പാർട്ടിയിലെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ശശീന്ദ്രനുമായി സംസാരിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.

ആരോപണങ്ങൾ അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതിൽ മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. എ കെ ശശീന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടില്ല. ആരോപണങ്ങൾ തെളിയിക്കെപ്പെടുമ്പോഴാണ് ആരെങ്കിലും രാജി വെക്കുക. ഇതിന് മുൻപും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എൻസിപി സംസ്ഥാന പ്രസിഡന്റ് അറിഞ്ഞു കൊണ്ടാണ് മന്ത്രി ഭീക്ഷണിപെടുത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പി സി ചാക്കോ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.