പേരാവൂർ താലുക്ക് ആശുപത്രിയ തകർക്കുവാനുള്ള ഗൂഢ നീക്കത്തിനേതിരെ ധർണ്ണ സമരം സംഘടിപ്പിച്ചു


പേരാവൂർ: പേരാവൂർ താലൂക്കാശുപത്രിയെ തകർക്കാനുള്ള ഗൂഢശ്രമം പൊതുജനം തിരിച്ചറിയുക ധർണ്ണ സമരം സംഘടിപ്പിച്ചു. പേരാവൂർ താലൂക്കാശുപത്രിയിലെ ഡോ: ഷഫീർബാബുവിനെ സ്ഥലം മാറ്റുന്നതിനെതിരെയും
പേരാവൂർ താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന തസ്തിക ഇല്ലായ്മ ചെയ്തവർക്കെതിരെ സ്വകാര്യആശുപത്രിയെ സംരക്ഷിക്കുന്നതിനായി
പേരാവൂർ താലൂക്കാശുപത്രിയെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിലെ
അപാകത പരിഹരിക്കുക കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ ആശുപത്രി ജീവനക്കാരുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മുസ്ലിം യൂത്ത്‌ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്.

മുസ്ലിംയൂത്തീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി പി ശഫീഖിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ജുബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. പുക്കോത്ത് സിറാജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ സി ശമീൽ മാസ്റ്റർ, വികെ മൂസ്സ, സി കെ ശംസീർ, ചെക്യാട്ട് സജീർ യാക്കുബ്, അമീൻ സത്താർ, സാദത്ത് കെട്ടംചൂരം . ഖാസിം ചെവിടിക്കുന്ന് , ശഹീസ് കൊട്ടംചുരം, പി വി കരീം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.