ഇന്ധന വില ഇന്നും വർധിപ്പിച്ചു; കോഴിക്കോടും പെട്രോൾ വില സെഞ്ചുറി കടന്നു


കോഴിക്കോട്: തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് ഞായറാഴ്ചത്തെ വില. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.73 രൂപയും, ഡീസലിന് 94.28 രൂപയുമായി. അതേസമയം എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പെട്രോൾ വില 100 രൂപ കടന്നു. നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്ബുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്.
രാജ്യത്ത് മറ്റിടങ്ങളിലും പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു.

തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് ഡൽഹിയിലെ പെട്രോൾ ലിറ്ററിന് 99.51 രൂപയിലെത്തി. രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും മാറ്റം വരുത്തുകയും രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. മുംബൈ, ചെന്നൈ, രത്‌നഗിരി, ഔറംഗബാദ്, ജയ്‌സാൽമീർ, ഗംഗനഗർ, ഹൈദരാബാദ്, ലേ, ബൻസ്വര, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, ഗ്വാളിയോർ, ഗുണ്ടൂർ, കാക്കിനട, ചിക്മഗളൂർ, ശിവമോഗ, പട്ന, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.