ന്യൂനപക്ഷ സ്കോളർഷിപ്പ്; സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമം: രൂക്ഷ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സർക്കാർ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമർശനവുമായി മു​സ്‌​ലിം ലീ​ഗ് രംഗത്തെത്തി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു. മു​സ്‌​ലിം​ക​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.
ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ആ​നു​കൂ​ല്യം ന​ല്‍​ക​ണ​മെ​ങ്കി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ വേ​ണം. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് കൂ​ടി​യാ​യ പി.​ കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനത്തോടെ സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം മറ്റെല്ലാ സംസ്ഥാനത്തും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതെ ആയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാർ ശുപാർശ പ്രകാരം മുസ്ലിം വിഭാഗത്തിന് കൊടുക്കേണ്ട ആനുകൂല്യം ഇപ്പൊൾ കൊടുക്കാതെ ആയി. കേരള സർക്കാർ ഇത് അവസാനിപ്പിച്ചു. ഇക്കാര്യം സർവ കക്ഷി യോഗത്തിൽ അറിയിച്ചു എങ്കിലും മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല. പിന്നോക്ക അവസ്ഥ എന്ന മാനദണ്ഡം തന്നെ ഇല്ലാതായി. സച്ചാർ കമ്മറ്റി ശുപാർശ കേരള സർക്കാർ തള്ളിക്കളഞ്ഞു. കേരള സർകാർ വിവിധ സമുദായങ്ങളെ തമ്മിൽ തല്ലിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ജനവിഭാഗങ്ങളെ വിഭജിച്ച് രാഷ്ട്രിയ ലാഭം ഉണ്ടാകും എന്ന് കരുതിയാകാം സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി ഉത്തരവിനെതിരെ വേണമെങ്കിൽ സർക്കാരിന് അപ്പീൽ പോകാമായിരുന്നു. ഒരു ജന വിഭാഗങ്ങളും വഞ്ചിക്കപ്പെടാൻ പാടില്ല. തല തിരിഞ്ഞ രീതിയിൽ പോകുന്ന സർക്കാരിനെതിരെ ഉള്ള പ്രതികരണവും രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. 80 :20 അ​നു​പാ​തം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.