പ്രവാസികളുടെ മടക്കയാത്ര; ഗൾഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവുമായി ഇന്ത്യ


ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറഞ്ഞ സാഹചര്യം ഗൾഫ്​ രാജ്യങ്ങളെ അറിയിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംബാസഡർമാരെ ചുമതലപ്പെടുത്തി. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ മാസങ്ങളായി തുടരുന്ന യാത്രാവിലക്ക്​ നീക്കിക്കിട്ടാന്‍ ഇന്ത്യ നയതന്ത്ര സമ്മർദം ശക്തമാക്കി.

രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറഞ്ഞ സാഹചര്യം ഗൾഫ്​ രാജ്യങ്ങളെ അറിയിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംബാസഡർമാരെ ചുമതലപ്പെടുത്തി. വാക്​സിൻ സ്വീകരിച്ച പ്രവാസികളെ ഉടൻ ഗൾഫില്‍​ വരാൻ അനുവദിക്കണമെന്ന്​ ഇന്ത്യ ആവശ്യപ്പെടും.

ഗൾഫിന്‍റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്​ ഇന്ത്യൻ അംബാസഡർമാരുടെ യോഗം ഓണ്‍ലൈനിൽ വിളിച്ചുചേർത്തത്​. മാസങ്ങളായി തുടരുന്ന യാത്രാവിലക്കിൽ കേന്ദ്രത്തി​ന്‍റെ ഭാഗത്തുനിന്ന്​ സമ്മർദ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.