‘വാഴയെ ഒപ്പം കൂട്ടി വാഴയിലയില്‍ ബിരിയാണി വാങ്ങാന്‍ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌’: രമ്യാ ഹരിദാസിനെയും പിടി ബൽറാമിനെയും പരിഹസിച്ച് പി വി അൻവർ എംഎൽഎ


മലപ്പുറം: കോണ്‍​ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം എന്നിവര്‍ അടങ്ങുന്ന കോണ്‍​ഗ്രസ് നേതാക്കളെയാണ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പി.വി. അന്‍വര്‍ പരിഹസിച്ചത്. രമ്യ ഹരിദാസ് അടക്കമുളള നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നതിനിടെയാണ് പരിഹാസവുമായി അന്‍വറും രം​ഗത്തെത്തിയിരിക്കുന്നത്.

പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങിനെ:

ഈ കോവിഡ്‌ കാലത്ത്‌ പ്രത്യേകതരം “വാഴയെ ഒപ്പം കൂട്ടി”അതിന്റെ ഇലയിൽ ബിരിയാണി പാർസൽ വാങ്ങാൻ പോയ ഞങ്ങടെ എംപിയൂട്ടിയെ ആരാടാ ട്രോളുന്നത്‌..
കഴിഞ്ഞ ദിവസമാണ് രമ്യയും ബല്‍റാമും അടങ്ങുന്ന സംഘം ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച്‌ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാഴ്സലിനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.