മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന


ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിൽ മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും. പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ് രാജീവ് ചന്ദ്രശേഖർ.
കേരളത്തിലെ എൻ.ഡി.എ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്‍റെ ഉടമയാണ് ഇദ്ദേഹം. കർണാടകയിൽ നിന്നുള്ള എം.പി എന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം നൽകുന്നത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന.

വൈകീട്ട് ആറുമണിയോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ ഉള്‍പ്പടെ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ചന്ദ്രശേഖറിന് പുറമെ ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, അനുരാഗ് ഠാക്കൂര്‍, മീനാക്ഷിലേഖി, അനുപ്രിയ പട്ടേല്‍, അജയ് ഭട്ട്, ശോഭാ കരന്തലജെ, സുനിതാ ഡുഗ്ഗ, പ്രിതം മുണ്ഡെ, ശന്തനു താക്കൂര്‍, നാരായാണ്‍ റാണെ, കപില്‍ പാട്ടില്‍, പശുപതിനാഥ് പരസത്, ആര്‍.സി.പി.സിങ്, ജി.കൃഷ്ണന്‍ റെഡ്ഡി, പര്‍ഷോത്തം രുപാല, അശ്വിനി വൈഷ്ണവ്, മനസുഖ് എല്‍.മാണ്ഡാവ്യ, ഹര്‍ദിപ് പുരി, ബി.എല്‍. വര്‍മ, നിതീഷ് പ്രമാണിക്, പ്രതിഭ ഭൗമിക്, ഡോ.ഭാര്‍തി പവാര്‍, ഭഗവത് കാരാട്, എസ്.പി.സിങ് ബഘേല്‍ എന്നിവര്‍ കേന്ദ്രമന്ത്രിമാരാകുമെന്നാണ് സൂചന.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.