സിനിമയിലും ഒരു കൈ നോക്കാനൊരുങ്ങി മുൻ പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല


ആലപ്പുഴ: ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ മുന്‍ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല സ്‌ക്രീനിലെത്തുകയാണ്. സിനിമയില്‍ മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തലയിലെ നടനെ കാണാനാവുക. നിഖില്‍ മാധവാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിനയത്തില്‍ ഒരു കൈ നോക്കിയ രാഷ്ട്രീയ നേതാക്കള്‍ കുറവല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയവരാണ്.

രമേശ് ചെന്നിത്തലക്ക് പുറമേ ആലപ്പുഴ എം.പി എ.എംആരിഫും അഭിനേതാവായി ഈ ചിത്രത്തിലുണ്ട്. എം.ജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് ആരിഫ് പ്രത്യക്ഷപ്പെടുന്നത്. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല എത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ നിഖില്‍ മാധവ് പറഞ്ഞു.

മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന്‍ രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും താരങ്ങളാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.