മലപ്പുറത്ത് പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


മലപ്പുറം: മൊബൈലിൽ നഗ്നചിത്രങ്ങൾ അയപ്പിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

15കാരിയായ പെൺകുട്ടിയോട് പ്രണയം നടിച്ച ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് നഗ്നചിത്രങ്ങൾ വാട്സാപ്പിൽ അയപ്പിച്ചു. അതിനുശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം മാനസികമായി തകർന്ന പെൺകുട്ടി, വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതേത്തുടർന്നാണ് വീട്ടുകാർ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയത്.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ എടക്കഴിയൂര്‍ നിന്നു പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പൊന്നാനി കോടതിയില്‍ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. പെരുമ്പടപ്പ് എസ്. ഐ സുരേഷ്, സി. പി. ഒമാരായ രഞ്ജിത്ത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.