കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിയായ പ്രമുഖ പ്രവാസി വ്യവസായിയെ രക്ഷിക്കാൻ ശ്രമം: പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്


കണ്ണൂർ: 15 കാരിയെ ബന്ധുക്കളുടെ ഒത്താശയോടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായ പ്രമുഖന് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്. തലശേരി സ്വദേശിയും വ്യവസായ പ്രമുഖനുമായ ഷറാറ ഷറഫുദ്ദീനാണ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. വൈദ്യ പരിശോധനാ റിപോര്‍ട്ടിനെതിരേ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാവിനോട്
വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അനാരോഗ്യം ചൂണ്ടിക്കാട്ടി ഷറഫുദ്ദീന്‍ നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.