പ്രണയം നടിച്ച് പ്ലസ്‌വൺ വിദ്യാർത്ഥിയായ ദലിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


കൊല്ലം: കൊല്ലത്ത് ദലിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. പ്ലസ്‌വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കൊല്ലം നേട്ടയം സ്വദേശി സജി എന്ന രഞ്ജുവാണ്(35) പിടിയിലായത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചത്.

പീഡനവിവരമറിഞ്ഞ മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്.

മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.