വെള്ളിയാഴ്ച പള്ളികളില്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി വേണം; സെക്രട്ടറിയേറ്റ് സമരം സംഘടിപ്പിക്കാനൊരുങ്ങി- സമസ്ത


കോഴിക്കോട്: വെള്ളിയാഴ്ച പള്ളികളില്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ കോര്‍ഡിനഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സമരം നടത്തും.

അതുപോലെ കലക്ടറേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പുക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച് ജുമാ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് സമസ്ത സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. മറ്റെല്ലാത്തിനും പല തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി നല്‍കാത്തത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.