ജിദ്ദയിൽ കവർച്ചാ ശ്രമം തടയുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി


ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസി മലയാളി അമീറലിയെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ
പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി
അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.  

കമ്പനിയിൽ കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ അമീർ അലിയെ വധിച്ച പ്രതി ഇദ്ദേഹത്തിന്റെ പക്കലുള്ള പണം അടിച്ചുമാറ്റി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തുവന്ന ഉടൻ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിൽ അധികം വൈകാതെ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. 

അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും കീഴ്‌ക്കോടതി വിധി ശരിവെച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.