അപ്രായോഗിക നിർദേശങ്ങൾ ഉടൻ പിൻവലിക്കുക, ഗിമ്മിക്കുകൾ കൊണ്ട് കോവിഡ് പ്രതിരോധിക്കാനാവില്ല: എസ് ഡി പി ഐ


കണ്ണൂർ: ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവർക്ക് രണ്ടാഴ്ച്ചയിലൊരിക്കൽ
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയ കണ്ണൂർ ജില്ലാ കലക്ടറുടെ നിർദ്ദേശം അപ്രായോഗികവും സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനവുമാണെന്ന് SDPl ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണത്തിലെ ആശാസ്ത്രീയത പലരും ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അതിൽ നിന്നൊന്നും സർക്കാർ പാഠം പഠിക്കുന്നില്ല എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാവുന്നത്. ഇത്തരം നിർദേശങ്ങൾ അപ്രായോഗികവും ആശാസ്ത്രീയവുമാണ്. ടെസ്റ്റ്‌ ചെയ്ത പിറ്റേന്നോ തൊട്ടടുത്ത തൊട്ടടുത്ത ദിവസങ്ങളിലോ രോഗം വരാം എന്നിരിക്കെ ഈ ടെസ്റ്റ്‌ കൊണ്ട് എന്ത് ഗുണമാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. തൊഴിലാളി ടെസ്റ്റ്‌ ചെയ്യുകയും അവിടങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് എത്തുന്ന ആളുകൾ ടെസ്റ്റ്‌ ചെയ്യാതിരിക്കുകയും ചെയ്യുന്ന വിരോധാഭാസം ജില്ലാ ഭരണകൂടം തിരിച്ചറിയണം. കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന വ്യാപാരികളെയു തൊഴിലാളികളെയും കൂടുതൽ ബുദ്ധിമുട്ടിക്കാനെ ഇത്തരം നിർദേശങ്ങൾ കാരണമാവൂ. യഥാർത്ഥത്തിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്. ഇത്തരം വിഭാഗങ്ങൾക്ക് പ്രഥമ പരിഗണന നൽകി വാക്സിനേഷൻ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണം. അല്ലാതെ ഇത്തരം ഗിമ്മിക്കുകൾ കൊണ്ടൊന്നും കോവിഡ് പ്രതിരോധം നടത്താൻ സാധ്യമല്ല.

കഴിഞ്ഞ മൂന്നാഴ്ച്ചയായി ജില്ലയിൽ ഫസ്റ്റ്  ഡോസ്  വാക്സിൻ പരിമിതമായ തോതിലാണ് നൽകുന്നത്.
ഭരണപരമായ ഇത്തരം ഉത്തരവാദിത്വം നിറവേറ്റാതെ സാധാരക്കാരുടെ ഉറക്കം കെടുത്തുന്ന ഉത്തരവുകൾ ജില്ലാ ഭരണകൂടം പിൻവലിക്കണം.
ജില്ലയിൽ എല്ലാ വിഭാഗം ജനക്കൾക്കും വാക്സിൻ ലഭ്യത ഉറപ്പു വരുത്തണമെന്നും  നിത്യവൃത്തിക്കായി പണിയെടുക്കുന്നത് തടസ്സപ്പെടുത്തിയല്ല കോവിഡ് പ്രതിരോധം തീർക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.