‘ഞാൻ അപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’: പ്രതിഷേധ സൈക്കിൾ റാലിക്കിടെ അമളി പിണഞ്ഞ് ഷാഫി പറമ്പിൽ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽപാലക്കാട്: ഇന്ധനവില വര്‍ദനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലി വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സൈക്കിള്‍ റാലിക്കിടെ 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' എന്ന് പ്രവര്‍ത്തകരോട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സൈക്കിള്‍ റാലിയുടെ ഫേസ്ബുക്ക് ലൈവ് നടക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍ ഇക്കാര്യം ചോദിക്കുന്നത്. എന്നാല്‍ ലൈവ് പോകുവാണെന്ന അറിഞ്ഞ ഷാഫി ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യാന്‍ പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.

ഏതായാലും വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരച്ചതോടെ ഷാഫിക്കെതിരെ ധരാളം ട്രോളുകളാണ് ഉയരുന്നത്. വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും ആത്മാര്‍ത്ഥയില്ലാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സൈക്കിള്‍ റാലി. ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി റാലിക്ക് പിന്തുണ നല്‍കിയിരുന്നു

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.