ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു


വർക്കല: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ (99) അന്തരിച്ചു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം 5 മണിക്ക് ശിവഗിരിയിൽ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.

സ്വാമി പ്രകാശാനന്ദ ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറായിരുന്നു. 95–97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായി.

22–ാം വയസിൽ സ്വാമിശങ്കരാനന്ദയുടെ ശിഷ്യനായാണ് ശിവഗിരിയിലെത്തുന്നത്. 35–ാം വയസിൽ സന്യാസദീക്ഷ സ്വീകരിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്. പിറവന്തൂർ കളത്താരടി തറവാട്ടിലാണ് ജനനം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.