എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് നാളെ (വെള്ളിയാഴ്ച്ച ) തുടക്കം


കോഴിക്കോട്: പ്രൊഫഷണൽ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന പ്രൊഫസമ്മിറ്റിന് നാളെ വെബ്സൈറ്റിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രൊഫ്സമ്മിറ്റിൽ മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, അക്കാദമികം, തൊഴിൽ, കല തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യത്യസ്ഥ സെഷനുകളാണ് ഉണ്ടാവുക. അയ്യായിരം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

എസ് എസ്‌ എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീൻ ഫാളിലിയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ സാദിഖ്, സെക്രട്ടറിമാരായ ഡോ. അബൂബക്കർ കാടാമ്പുഴ, ഹാമിദലി സഖാഫി പാലാഴി സംസാരിക്കും. തുടർന്ന് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, ഡോ.പി.എ ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. തോമസ് ഐസക്, ഫൈസൽ അഹ്സനി ഉളിയിൽ, പി കെ അബ്ദുസലീം, എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ നൂറുദ്ധീൻ റാസി എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.

സമാപന സെഷന്‍ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജന:സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കെ റാഷിദ് ബുഖാരി, ജാബിര്‍ സഖാഫി പാലക്കാട്‌ ,ഫിര്‍ദൗസ് സഖാഫി കടവത്തൂർ എന്നിവര്‍ സംസാരിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.