മഞ്ചേരി: വർഷങ്ങളായി എസ് എസ് എൽ സി ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ടാവുമ്പോഴും ഉപരിപഠനരംഗത്തെ അപര്യാപ്തതകൾ പരിഹരിക്കപ്പെടാത്തത് ആശങ്കാജനകമാണെന്നും ഉപരിപഠനരംഗത്ത് സർക്കാർ സംവിധാനത്തിൽ സൗകര്യങ്ങളൊരുക്കുന്നതിൽ ശാശ്വത പരിഹാരങ്ങൾക്ക് മാസ്റ്റർ പ്ലാനോടു കൂടി ജനപ്രതിനിധികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിത ശ്രമങ്ങളുണ്ടാവണമെന്നും വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല അനലൈസ ആവശ്യപ്പെട്ടു. പ്രായോഗിക നടപടികൾക്ക് വേഗത കൈ കൊണ്ട് മിടുക്കരുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്നും ആവശ്യമുയർന്നു.
പരസ്പര പഴിചാരലുകളല്ല ക്രിയാത്മക പരിഹാരങ്ങൾക്കുള്ള ഇടപെടലുകളാണ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളിൽ നിന്നും രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും ഉണ്ടാവേണ്ടതെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.എസ് വൈ എസ് ജില്ല ജന.സെക്രട്ടറി വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.ആർ .കെ മുഹമ്മദ് വിഷയാവതരണം നടത്തി, ജാബിർ നെരോത്ത്, സി.കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, ശൗക്കത്തലി സഖാഫി, പി.കെ അബ്ദുല്ല നേതൃത്വം നൽകി