ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു വിവാദ ഉത്തരവ്‌കൂടി ഹൈക്കോടതി സ്റ്റേ ചെയ്തു


കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച
അഡ്മിനിസ്‌ട്രേറ്ററുടെ
ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

അമിനി ദ്വീപ് നിവാസിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.ഹര്‍ജിയില്‍ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.