സുചിത്ര ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലം; ഭർതൃപിതാവും മാതാവും അറസ്റ്റിൽ


വള്ളിക്കുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് നവവധു സുചിത്ര (19) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. സം‍ഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭർത്താവിൻ്റെ പിതാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി ഭവനത്തിൽ ഉത്തമൻ ,ഭാര്യ സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡി വൈ എസ് പി അറസ്റ്റ് ചെയ്തത്.

വള്ളികുന്നം ആറാം വാർഡിൽ ലക്ഷ്‌മി ഭവനിൽ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര ആണ് മരിച്ചത്.ജൂൺ 22 ന് വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ് അറിയിച്ചു. മൂന്നു മാസം മുമ്പാണ്‌ വിഷ്ണുവും സുചിത്രയും വിവാഹിതരായത്‌.
കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ -സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.