മൊബൈലിൽ കളിച്ചതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസുകാരി തൊട്ടിൽക്കയറിൽ തൂങ്ങിമരിച്ചു


പ്രതീകാത്മ ചിത്രം

പാലക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരൻന്റെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചത്. എളമ്പുലാശ്ശേരി യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അർച്ചന.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ അമ്മ രാധിക ഇത് രാവിലെ വാങ്ങി വച്ചിരുന്നു. തുടർന്ന് ഉച്ചക്ക് നൽകിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിൽ അമർഷം പൂണ്ടാണ് അർച്ചന ആത്മഹത്യയിലേക്ക് നീങ്ങിയത്.

വീട്ടിലെ മുറിക്കുള്ളിൽ കയറിയ അർച്ചന വാതിലും ജനലുകളും അടച്ച് ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൊളുത്തിൽ കയറിട്ട് തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അർച്ചനയുടെ രണ്ട് വയസ്സുള്ള സഹോദരൻ അർജുന് വേണ്ടിയുള്ള തൊട്ടിലിന്റെ കയറാണ് ഉപയോഗിച്ചത്. വിവരം അറിഞ്ഞു അമ്മ വാതിലിൽ അടിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അർച്ചന ചെവിക്കൊണ്ടില്ല.
തുടർന്ന് അയൽവാസികൾ എത്തി വാതിൽ ചവുട്ടി പൊളിച്ചാണ് അകത്തെത്തിയത്.
സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.