ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു


കൊല്ലം: നെടുമ്പന പള്ളിമണിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു. കൊല്ലം പള്ളിമൺ സ്വദേശി ശ്രീജിത്താണ് മരിച്ചത്. 22 വയസ്സായിരുന്നു. ശ്രീജിത്തിന്‍റെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീജിത്തും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ ആദ്യം എതിർത്തു. എന്നാൽ പിന്നീട് ശ്രീജിത്തിന്റെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളിൽ അത് രൂക്ഷമാകുകയും ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ശ്രീജിത്തും അശ്വതിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ശ്രീജിത്ത് തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു കണ്ട അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ശ്രീജിത്ത് ഇന്നു രാവിലെ മരിച്ചു. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.