ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി പുഴയിൽ വീണെന്ന് ഫോൺ കാൾ; വ്യാജ സന്ദേശം ഒരു പ്രദേശത്തെ ഒന്നടങ്കം പരിഭ്രാന്തിയിലാക്കിയത് ഒരു മണിക്കൂറോളം


പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പ്രമാടം പാറക്കടവ് പാലത്തിന്റെ കൈവരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി പുഴയിൽ വീണെന്ന വാർത്ത പരിഭ്രാന്തി പരത്തി. പാറക്കടവ് കൊടുവാശേരി വിജയകുമാറിന്റെ (60) പേരിലുള്ള ആത്മഹത്യാക്കുറിപ്പ് പാലത്തിൽ നിന്ന് കണ്ടെടുത്തു. പഴകിയതും പിഞ്ചിയതുമായ കയറാണ് പാലത്തിൽ കണ്ടത്.
സംഭവം കബളിപ്പിക്കലാണെന്ന് പോലീസും അഗ്നിരക്ഷാസേനയും സംശയിക്കുന്നു.

പോലീസ് പറയുന്നത് ഇങ്ങിനെ:

രാവിലെ പത്തുമണിയോടെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർക്ക് വിജയകുമാറിന്റെ ഫോണിൽ നിന്ന് കോൾ വന്നു. പാലത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർപൊട്ടി പുഴയിൽ വീണുവെന്നാണ് ഫോണിൽ പറഞ്ഞത്. ശബ്ദം വിജയകുമാറിന്റേത് തന്നെയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. ഉടൻ പൊലീസിൽ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഒരു മണിക്കൂറിലേറെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഡ്രൈവറെ വിളിച്ച നമ്പർ വിജയകുമാറിന്റേതു തന്നെയായിരുന്നു. ടവർ ലൊക്കേഷൻ പത്തനംതിട്ട ടൗണിലായിരുന്നു. പിന്നീട് ഫോൺ ഓഫായി.

വിജയകുമാറും ഭാര്യയും തമ്മിലുള്ള വഴക്ക് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കിയിരുന്നു. ഇയാൾ വീണ്ടും വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ആത്മഹത്യചെയ്യാൻ പറ്റുന്ന കയറല്ല പാലത്തിൽ നിന്ന് കണ്ടെട‌ുത്തത്. വിജയകുമാർ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.