കൊച്ചിയിൽ വീണ്ടും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി തൂങ്ങിമരിച്ച നിലയിൽ


കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിപിഒ ചന്ദ്രദേവാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചോറ്റാനിക്കര സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ കളമശേരിയിലെ എ ആ‌ർ ക്യാമ്പ് ക്വാർട്ടേഴ്‌സിൽ ഗ്രേഡ് എസ് ഐയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. പെരുമ്പാവൂർ സ്വദേശി അയ്യപ്പനാണ്(54) ജീവനൊടുക്കിയത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസ് നൽകിയ സൂചന. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അയ്യപ്പൻ. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്‌ടർ ബോർഡ് അംഗം, പൊലീസ് അസോസിയേഷൻ സംസ്ഥാന നി‌ർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പെരുമ്പാവൂരിലെ പൊലീസ് ക്യാന്റീനിന്റെ അസിസ്‌റ്റന്റ് മാനേജരായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയ്‌ക്ക് സ്ഥലംമാറ്റമായിരുന്നു. തുടർന്ന് ക്യാമ്പിലെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു. പിന്നീട് ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.