ന്യൂഡൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. നാളികേര വികസന ബോർഡ് ഡയറക്ടർ വി.എസ്.പി സിങ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോൾ സുരേഷ്ഗോപി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. ഏറെ വിശ്വാസത്തോടെ തന്നെ ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിൻറെ ഈ നിയോഗം ഉപകാരപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.