ആവശ്യം ന്യായമെങ്കില്‍ മുഖ്യമന്ത്രിക്ക് അംഗീകരിക്കാന്‍ മടിയെന്തിന്, വ്യാഴാഴ്ച കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്- ടി.നസറുദ്ദീൻ


കോഴിക്കോട്: വ്യാപാരികളുടെ ആവശ്യം ന്യായമെങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.

കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ ചോദിച്ചു.
നാളെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ പോവുന്നുണ്ട്. എങ്കിലും വ്യാഴാഴ്ച എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും നസറുദ്ദീൻ റിപ്പബ്ലിക്ക് ഡെയ്‌ലിയോട് പ്രതികരിച്ചു.

വ്യാപാരികളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നും എന്നാൽ എല്ലാ ദിവസവും കടകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുടെ വെല്ലുവിളി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു നസറുദ്ദീൻ.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.