മാലിക് കണ്ടു, നന്നായിട്ടുണ്ട്; ചുമർ വെള്ളപൂശുന്ന ചിത്രം പങ്കുവെച്ച് എംഎൽഎ ടി. സിദ്ദീഖ്‌


കോഴിക്കോട്: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എൽ.എ. മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്.മാലിക് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം എന്നാണ് സിദ്ദീഖ് കുറിച്ചത്.

ഇതോടൊപ്പം ചുമരിൽ ഒരാൾ പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു.എഴുത്തുകാൻ എൻ.എസ് മാധവൻ, സംവിധായകനായ ഒമർ ലുലു, കോൺഗ്രസ് നേതാവ് ശോഭ സുബിൻ തുടങ്ങിയവർ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളേറെയും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.