കോഴിക്കോട് നഗരത്തിൽ പോലീസിന്റെ മൂക്കിൻ തുമ്പത്ത് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; ഒരാള്‍ അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്.

ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം കണ്ടെത്തിയത്. ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോണ്‍ വിളിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് വിവരം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഉദ്യോഗസ്ഥ സംഘം കോഴിക്കോട് ഒന്നിലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.