തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണാന്ത്യം


തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം ഹർഷാദ് കിടിന്നിട്ടും ആരും കണ്ടില്ല.

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകളെ പരിചരിക്കുന്നതിലും കൂട് വൃത്തിയാക്കുന്നതിലും ഏറ്റവും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരനായിരുന്ന ഹർഷാദ്.എല്ലാ ദിവസത്തെയും പോലും ഇന്നുച്ചക്ക് കൂടു വൃത്തിയാക്കുന്നതിലിടെയായിരുന്ന പാമ്പ് കടിയേറ്റത്. 9-12വരെയായിരുന്ന ശൂചീകരണത്തിനുള്ള സമയം. മറ്റ് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാൻ പോയപ്പോഴും ഹർഷാദ് എത്താതിനെ തുടന്നാണ് അന്വേഷിച്ചത്.ഇതിനിടയിൽ പാമ്പു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ശബ്ദവും കേട്ടു.ഉടനെ സഹപ്രവർത്തകർ എത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൈയിൽ ഏറ്റ മുറിവും ഹർഷാദ് ജീവനക്കാരെ കാണിച്ചു.

പാമ്പുകടിയേറ്റാൻ നൽകാൻ ആന്‍റിവെനം മൃഗശാലയിലുണ്ട്. പക്ഷെ സംഭവ നടക്കുമ്പോള്‍ മൃഗശാല ഡോക്ടറുണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. വിശ്രമ സമയമായതിനാൽ ഡോക്ടർ പുറത്തുപോയതാണെന്നും ഹർഷാദിനെ അവസ്ഥ തീ‍ർത്തും മോശമായ സാഹചര്യത്തിലാണ് ആന്‍റിവെനം നൽകാതെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞു. ഹർഷാദിന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും. സർക്കസ് കുടുംബാംഗത്തിലെ അംഗമായ ഹർഷാദിനിന് ചെറുപ്പം മുതലേ മൃഗങ്ങളുമായി ഇണങ്ങി ശീലമുണ്ട്.അങ്ങനെയാണ് മൃഗശാലയിൽ എത്തുന്നത്.

താൽക്കാലിക ജീവനക്കാരനായി പത്ത് വർഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹർഷാദ് ജോലി സ്ഥിരപ്പെടുത്താൻ മൂർഖന്‍റെ കൂട്ടിൽ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയിൽ സ്ഥിരം ജീവനക്കാരനായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.