സാമ്പത്തിക പുരോഗതി നേടാൻ ജ്ഞാന സമ്പദ് വ്യവസ്ഥ നിലവില്‍ വരണം: തോമസ് ഐസക്


കോഴിക്കോട്: അഭ്യസ്ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്
കേരളത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാകണമെങ്കില്‍ ജ്ഞാന സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂര്‍ണ്ണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.
പ്രൊഫഷണല്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ്സമ്മിറ്റില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ കൃഷിയിലും ചെറുകിട വ്യവസായങ്ങളിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍
നമുക്കായിട്ടില്ല. ഇത്‌കൊണ്ടാണ് ഉല്‍പാദനം താഴേക്ക് പോകുന്നത്. വൈജ്ഞാനിക മുന്നേറ്റത്തെ സാങ്കേതിക വിദ്യയാക്കി മാറ്റാനുള്ള
ശ്രമങ്ങളുണ്ടാകണം. അതിനായി കേരളത്തില്‍ ഇന്നൊവേഷന്‍ ചലഞ്ച് പോലുള്ള പ്രോഗ്രാമുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സമ്മിറ്റിന്റെ രണ്ടാം ദിവസം നടന്ന ദ ഗോള്‍ഡന്‍ ലെഗസി, ദ സോവറിന്‍ റെമഡി,ഓഫ് ഇന്‍ഡിസ്‌പെന്‍സിബ്ള്‍ ബോണ്ട്, സ്‌റ്റോറി ഓഫ് ഗ്‌ളോറി എന്നീ സെഷനുകള്‍ക്ക് ഡോ.എം എ എച്ച് അസ്ഹരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, എം മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനിലായിട്ടാണ് പ്രൊഫ്‌സമ്മിറ്റ് നടക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.