തൃത്താല പീഡനക്കേസ്; മുഖ്യ പ്രതി അറസ്റ്റിൽ


പാലക്കാട്: തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. മൂഹമ്മദിനെയാണ് (ഉണ്ണി) പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദിനെതിരെ രണ്ട് കേസുകൾ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കുറ്റം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്.

കേസില്‍ നേരത്തെ 2 പേര്‍ അറസ്റ്റിലായിരുന്നു. മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി നൗഫലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഭിലാഷും നൗഫലും സുഹൃത്തുക്കളാണ്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി വലയിലാക്കിയത് ഇവരാണ്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ ഇരുവരെയും വൈദ്യ പരിശോധനക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.