കൊച്ചിയിൽ ടോറസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം


പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ടോറസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി തൽക്ഷണം മരിച്ചു. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വംഭരന്റെ ഭാര്യ സുമ (45) ആണ് മരിച്ചത്. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലുള്ള ഗ്യാലക്‌സി ഇലക്ട്രിക്കൽസിലെ ജീവനക്കാരിയായ സുമ രാവിലെ 10.45 ഓടെ സ്‌ക്കൂട്ടറിൽ വരുമ്പോൾ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലെ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. പിന്നിൽ നിന്നും വരികയായിരുന്ന ടോറസ് സ്‌കൂട്ടറിൽ തട്ടിയതോടെ റോഡിലേക്കു തെറിച്ചവീണ സുമ ടോറസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അല്ലപ്ര പിക്‌നിക് കപ്പലണ്ടി മിഠായി നിർമ്മാണ യൂണിറ്റ് ഉടമയാണ് ഭർത്താവ് വിശ്വംഭരൻ. സുമ ജോലി നോക്കുന്ന ഗ്യാലക്‌സി ഇലക്ട്രിക്കൽസിന്റെ സമീപത്തുവച്ച് തന്നെയാണ് അപകടം ഉണ്ടായത്. അർഷൽ, അനന്ദു എന്നിവർ മക്കളാണ്. വെങ്ങോല പഞ്ചായത്തിലെ നാലാം വാർഡിൽ ജാഗ്രത കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് സുമ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.