കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒരു വർഷം മുമ്പു നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്സിന്റെ ശരീരത്തിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു എന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം.
ഇതു ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പൊലീസിനു ലഭിച്ച റിപ്പോർട്ടിലുമുള്ളതെന്നാണ് അറിയുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.