ദുബായ്: ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിച്ചേക്കുമെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്.
യുഎഇ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് കോൺസൽ ജനറൽ അമൻ പുരി ദുബായിൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമൻ പുരി പറഞ്ഞു.
റസിഡൻസ് വീസയുള്ളവർക്കാകും ആദ്യ പരിഗണന. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്.