രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി: നടപ്പിലാക്കാൻ നടപടി വേണമെന്ന് കേന്ദ്രത്തിന് നിർദ്ദേശം


ന്യൂഡൽഹി: രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി. ആധുനിക ഇന്ത്യൻ സമൂഹത്തിൽ ജാതി മത അതിർവരമ്പുകൾ കുറഞ്ഞുവരുന്നു.

ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡ്, വ്യക്തി നിയമങ്ങൾ കാരണമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതി, ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചത്.

വിധിയുടെ പകർപ്പ് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ യുക്തമായ നടപടിയെടുക്കാനും നിർദേശം നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.