പ്ലസ്ടു സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 'ഉയരേ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ തുടര്‍പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ 'ഉയരേ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യ പരമായ പ്രശ്‌നങ്ങള്‍, പാഠഭാഗങ്ങള്‍ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാല്‍ ഒരു വിഷയം മുതല്‍ അഞ്ചു വിഷയം വരെ പരാജയപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുക എന്നതാണ് 'ഉയരെ'പദ്ധതിയുടെ ലക്ഷ്യം.
പ്ലസ് ടൂ പരീക്ഷഫലത്തില്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത 13 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി. ഹയര്‍സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ്ങ് സെല്ലിന്റെ നേത്യത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 11ന് ആരംഭിക്കുന്ന സേ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പണം മുതല്‍ വിവിധ വിഷയങ്ങള്‍ക്ക് വിഷയാധിഷ്ഠിത ക്ലാസുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസവകുപ്പ്.

ആഗസ്റ്റ് 3 മുതല്‍ 9 വരെ വിവിധ വിഷയങ്ങളിലായി ZOOM വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി സംസ്ഥാന തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകളൊരുക്കുന്നതാണ്. സംസ്ഥാനത്തെ 2000 ത്തോളം അധ്യാപകര്‍ ഇതില്‍ പങ്കാളികളാകും. ഓരോ വിഷയത്തിനും 5 പേരടങ്ങിയ അധ്യാപകരാണ് ഒരു ജില്ലയില്‍ ഈ പദ്ധതിക്ക് നേത്യത്വം നല്‍കുക.

കൂടാതെ സേ പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുമുളള കരിയര്‍ കൗണ്‍സലിങ്ങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.