കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; കേരളത്തിന് രണ്ടാം മന്ത്രി ഇല്ല, വി മുരളീധരൻ ടൂറിസം മന്ത്രിയായേക്കുമെന്ന് സൂചന


ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാകും ലഭിക്കുകയെന്നാണഅ റിപ്പോർട്ട്.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് നടക്കുക. ഒരുക്കങ്ങൾ നേരത്തന്നെ പൂർത്തിയായതായി രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. 20 പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നും വിവരം.

ആരോഗ്യമന്ത്രി ഹർഷ വർധൻ അടക്കമുള്ളവരുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡൽഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡൽഹിയിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

സർബാനന്ദ സോനോബൾ, ജ്യോതിരാധിത്യ സിന്ധ്യ, സുശിൽ കുമാർ മോദി, നാരായൺ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേൽ, ശാന്തനു ഠാക്കൂർ, വരുൺ ഗാന്ധി തുടങ്ങിയവർ ഇന്ന് രാവിലെ ഡൽഹിയിൽ എത്തും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവർ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.