വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നാക്കുപിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ- വീഡിയോ


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് സംഭവിച്ച നാക്കുപിഴ ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങള്‍. പ്രത്യേകിച്ച് നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി ദല്‍ഹിക്കു പോകുന്നതുവരെ അനാവശ്യ പിന്തുണ നല്‍കിയെന്നാണ് ശിവന്‍ കുട്ടി പറഞ്ഞത്.


ശിവന്‍കുട്ടി സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് പല വിധ കമന്റുകളാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ നല്‍കുന്നത്. നാക്കുപിഴയാണെങ്കിലും മന്ത്രി പറഞ്ഞത് വാസ്തവമാണെന്നും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നും പലരും അഭിപ്രായപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.