സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് കോവിഷീല്‍ഡ് ഇന്നെത്തും- Vaccine kerala


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ കൊച്ചിയിലെത്തുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നാളെ മുതലായിരിക്കും ഓരോ ജില്ലകളിലേക്കുമുള്ള വിതരണം നടത്തുക. രണ്ട് ദിവസമായി കുത്തിവയ്പ്പ് പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസുകളായിരിക്കും നല്‍കുക.

അതേസമയം, സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവാക്സിനും തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ഉണ്ടാകില്ല.

ഓണത്തിന് മുന്‍പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. പ്രതിദിനം നാല് ലക്ഷം വരെ വാക്സിന്‍ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ ഒരു ഇടവേളയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം 20,000 കടന്നു. നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.