‘മകൾ ബാധ്യതയാകുമെന്ന് ഭയന്നു’; വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്


കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു ഹോമനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള കേസ് ഡയറിയും പൊലീസ് സമർപ്പിച്ചു.

കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു സനു മോഹന്റെ ശ്രമം. അതിന്റെ ഭാഗമായാണ് വൈഗയുടെ കൊലപാതകം. മകൾ ഒരു ബാധ്യതയാകുമെന്ന് സനു മോഹൻ ഭയന്നിരുന്നു. കുട്ടിയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇതിന് ശേഷം മറ്റൊരാളുമായി ജീവിക്കാൻ സനു മോഹൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

കൊച്ചി മുട്ടാർ പുഴയിലാണ് പതിനൊന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പിതാവ് സനു മോഹനിലേയ്ക്ക് അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിൽ സനു മോഹന്റെ ഫഌറ്റിൽ കണ്ടെത്തിയ രക്തം വൈഗയുടേതാണെന്ന് കണ്ടെത്തി. കടബാധ്യതകളുള്ള സനു മോഹൻ മകളെ കൊന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കരുതിയത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ രക്ഷപ്പെട്ടുവെന്ന് വ്യക്തമായി. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.